കേരളം

കേന്ദ്ര ബജറ്റ് നാളെ ; പ്രതീക്ഷയോടെ കേരളം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്രബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ് ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. ഈ വര്‍ഷം എട്ടു നിയമസഭകളിലേക്കും, അടുത്ത വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കേന്ദ്ര ബജറ്റില്‍ മികച്ച പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. കഴിഞ്ഞ വര്‍ഷം നികുതി വിഹിതമായി 16,891 കോടി രൂപ ലഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് നികുതിയിനത്തില്‍ ഇത്തവണ കൂടുതല്‍ തുക ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

കേരളത്തിലെ വിവിധ റെയില്‍ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചത് 1206 കോടി രൂപയാണ്. പാതയിരട്ടിപ്പിക്കല്‍ പലയിടത്തും ഇഴഞ്ഞാണ് നീങ്ങുന്നത്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിനും അധിക ട്രാക്കുകള്‍ക്കുമായി ഇത്തവണ കൂടുതല്‍ തുക വകയിരുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കൂടാതെ എയിംസ്, റബ്ബര്‍ പാക്കേജ് എന്നിവയിലും ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കേരളം കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം