കേരളം

കൊച്ചിയില്‍ ഒരു കോടിയുടെ മയക്കുമരുന്ന് വേട്ട ; ഹോങ്കാങ്ങില്‍ നിന്നും മയക്കുമരുന്ന് എത്തിയത് കൊച്ചി സ്വദേശിനിയുടെ പേരില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഹോങ്കാങ്ങില്‍ നിന്നും കൊച്ചി സ്വദേശിനിയുടെ പേരില്‍ പാഴ്‌സലിലാണ് മയക്കുമരുന്ന് എത്തിയത്. ആംഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. 


കഴിഞ്ഞമാസം ആദ്യം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 25 കോടിയുടെ മയക്കുമരുന്ന് നാര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അഞ്ചു കിലോ കൊക്കെയ്‌നാണ് അന്ന് പിടിച്ചെടുത്തത്. സാവോപോളോയില്‍ നിന്ന് മയക്കുമരുന്നുമായി മസ്‌കറ്റ് വഴി കൊച്ചിയിലെത്തിയ ഫിലിപ്പീന്‍സ് സ്വദേശിനി ജോന്നാ ദെടോറ എന്ന യുവതിയെയാണ് നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!