കേരളം

ഫാസിസ്റ്റുകള്‍ ശക്തിപ്രാപിക്കുമ്പോള്‍ കേരളം കൊക്കൂണ്‍ പോലെ സുരക്ഷിത ഇടം: ടീസ്റ്റ സെതല്‍വാദ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: രാജ്യത്ത് ഫാസിസ്റ്റുകള്‍ ശക്തി പ്രാപിക്കുമ്പോള്‍ കേരളം സുരക്ഷിത ഇടമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ഫാസിസം ശക്തിപ്രാപിക്കുന്ന കാലത്ത് കൊക്കൂണ്‍ പോലെ, മരുപ്പച്ചപോലെ സുരക്ഷിതമായ ഇടമാണ് കേരളമെന്ന് ടീസ്റ്റ അഭിപ്രായപ്പെട്ടു. പി ഭാസ്‌കരനുണ്ണി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ പുതിയ മുഖം എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. 

കനയ്യമാറും രോഹിത് വെമുലമാരും  ഉണ്ടാവുന്നത് ഭയക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍. രാജ്യത്തെ പ്രധാന കലാലയങ്ങള്‍ ഫാസിസ്റ്റുകള്‍ക്കെതിരെ ശബ്ദിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പുകള്‍ കൂട്ടത്തോടെ ഇല്ലാതാക്കിയാണ് വിദ്യാര്‍ഥികളെ നേരിട്ടത്. പാഠപുസ്തകങ്ങളില്‍ മിത്തുകളും കെട്ടുകഥകളും നിറയ്ക്കുകയാണ് അവര്‍. അതിനാല്‍ തന്നെ നാം രാഷ്ട്രീയത്തിന്റെ പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് ടീസ്റ്റ പറഞ്ഞു. 

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും മരണഭീതിയിലാണ്. സംഘപരിവാര്‍ നിര്‍മിച്ച ആ ഭീതി  മറികടക്കുക എന്നത് പ്രധാനമാണെന്ന് ടീസ്റ്റ് സെതല്‍വാദ് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം