കേരളം

യുവതിയെ കുമ്പസരിപ്പിച്ചിട്ടില്ല; നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ലൈംഗികാരോപണ വിധേയനായ വൈദികന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണ വിവാദത്തില്‍ പ്രതികരണവുമായി വൈദികരിലൊരാളായ ഫാ. ജോണ്‍സണ്‍ വി മാത്യു  തനിക്കെതിരേ നല്‍കിയ പരാതി ബ്ലാക്‌മെയില്‍ ചെയ്യാനാണെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പറഞ്ഞു

കോളേജില്‍ തന്റെ സീനിയറായിരുന്നു യുവതി. അശ്ലീല ചിത്രങ്ങള്‍ യുവതിക്ക് അയച്ചിട്ടില്ല, പരാതിക്കാരിയുമായി ഒരുമിച്ച് സഞ്ചരിച്ചിട്ടില്ല, അവരെ കുമ്പസാരിപ്പിച്ചിട്ടില്ലെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പറഞ്ഞു. യാക്കോബായഓര്‍ത്തഡോക്‌സ് സഭാ കക്ഷി വഴക്കിന്റെ ഇരയാണ് താന്‍. പോലീസ് തന്റെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ളവ പരിശോധിക്കട്ടെയെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പ്രതികരിച്ചു. 

എന്നാല്‍ തന്റെ പരാതി ആരെയങ്കിലും ബ്ലാക്‌മെയില്‍ ചെയ്യാനല്ലെന്നും കൃത്യമായ നടപടിക്ക് വേണ്ടിയുള്ളതാണെന്നും യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. അന്വേഷണത്തില്‍ വിശ്വസിക്കുന്നുവെന്നും പരാതിക്കാരന്‍ പ്രതികരിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെ വിവിധ ഭദ്രാസനത്തിലെ വൈദികര്‍മാര്‍ തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ഇയാളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് നിരണം, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ അഞ്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു