കേരളം

ഓട്ടോ, ടാക്‌സി പണിമുടക്ക് മാറ്റി ; ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു. നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്മേലാണ് തീരുമാനം.

ഗതാഗതമന്ത്രി തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാനുളള തീരുമാനമുണ്ടായത്. അടുത്ത മാസം 20ന് മുമ്പ് ചാര്‍ജ് വര്‍ധന പരിഗണിക്കാമെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു.
 
നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് സിഐടിയു, ഐഎന്‍ടിയുസി,എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി തുടങ്ങിയ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു