കേരളം

നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാര്‍ ; മലപ്പുറം എസ്ബിഐ ശാഖയില്‍ ഉടമകള്‍ അറിയാതെ അക്കൗണ്ടിൽ കോടികളുടെ നിക്ഷേപം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയിലെ ഇരുപതിലേറെ അക്കൗണ്ട് ഉടമകള്‍ നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാരായി. 22 അക്കൗണ്ടുകളിലേക്കാണ് ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം ഉണ്ടായത്. മലപ്പുറം കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം. 

30, ഒന്ന് തീയതികളിലായി 22 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപയോളം വീതമാണ് എത്തിയത്. ഒരുകോടി രൂപയിലധികം എത്തിവരുമുണ്ട്. 19 കോടി രൂപ ബള്‍ക്ക് ഡെപ്പോസിറ്റായി ലഭിച്ചവരുമുണ്ട്. മൊത്തം 40 കോടിയോളം രൂപ അക്കൗണ്ടുകളിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. 

നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാരായവര്‍ ഇതിന്റെ കാരണം തേടി ബാങ്കിനെ സമീപിക്കുകയായിരുന്നു. ശനിയാഴ്ചയും പണം ലഭിച്ചതായുള്ള ഒറ്റപ്പെട്ട പരാതികള്‍ ബാങ്കിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കൂട്ടത്തോടെ കോടികള്‍ നിക്ഷേപിക്കപ്പെട്ട കാര്യം കണ്ടെത്തിയത്. 

ഇതേത്തുടര്‍ന്ന് ഈ ബാങ്ക് അക്കൗണ്ടുകള്‍ എസ്ബിഐ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. 20,000 മുതല്‍ 25,000 രൂപ വരെ മാത്രം ശമ്പളം ഉള്ളവരാണ് കോടികള്‍ ലഭിച്ച അക്കൗണ്ട് ഉടമകള്‍. കോടികളുടെ നിക്ഷേപത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം