കേരളം

ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നേരത്തെ; ഡിസംബർ അഞ്ചുമുതൽ ഒമ്പത് വരെ ആലപ്പുഴയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഈ വർഷം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ വച്ച് നടക്കുന്നത്. പാഠ്യേതര വിഷയങ്ങൾ ഡിസംബർ 31നകം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ കലോത്സവം നേരത്തേയാക്കിയത്.

സെപ്തംബറിൽ സ്‌കൂൾതല കലോത്സവങ്ങൾ പൂർത്തിയാക്കും. ഒക്ടോബറിൽ സബ്‌ ജില്ലാതലത്തിലും നവംബർ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങൾ പൂർത്തിയാക്കും. 

സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് ഒക്‌ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്തും നടക്കും. ശാസ്‌ത്രോത്സവം നവംബർ ഒമ്പതു മുതൽ 11 വരെയാണ്. ശാസ്‌ത്രോത്സവത്തിൽ എൽ.പി. സ്‌കൂൾ തലത്തിലെ മത്സരങ്ങൾ സബ്‌ ജില്ലാ തലത്തിലും യു.പി. സ്‌കൂൾ തലത്തിലെ മത്സരങ്ങൾ ജില്ലാതലത്തിലും അവസാനിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു