കേരളം

തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം; പൊലീസ് വാഹനം തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം മുറുകുന്നു. തിരുവനന്തപുരം കരമനയില്‍ സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. സംഭവസ്ഥലത്ത് വന്‍ പൊലീസ്് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. 

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനിടയിലായിരുന്നു അഭിമന്യുവിനെയും സുഹൃത്തുക്കളേയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ