കേരളം

ലൈംഗിക പീഡനം : ബിഷപ്പും സഭയും പൊതു സമൂഹത്തിന് മുന്നില്‍ ആരോപണ വിധേയര്‍ : എ കെ ആന്റണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനും, ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ബിഷപ്പിനും വൈദികര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണ്. പൊതു സമൂഹത്തിന് മുന്നില്‍ ബിഷപ്പും സഭയും ആരോപണ വിധേയരാണ്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. 

അതിനിടെ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാവിലെ പ്രത്യേക യോഗം ചേരുകയും ചെയ്തു. എസ്പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആരോപണ വിധേയരായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് ജോര്‍ജ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. കൂടാതെ കന്യാസ്ത്രീയുടെ ആരോപണങ്ങളെ പിന്തുണക്കുന്ന ഏതാനും കന്യാസ്ത്രീകളുടെ മൊഴികളും കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി രേഖപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് കന്യാസ്ത്രീ ഉള്‍ക്കൊള്ളുന്ന മഠത്തിന്റെ മദര്‍ സുപ്പീരിയര്‍ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി