കേരളം

ദമ്പതികളുടെ ആത്മഹത്യ: പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിന് പിന്നാലെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാകത്താനത്ത് സുനില്‍,ഭാര്യ രേഷ്മ എന്നിവരെയാണ് മോഷണക്കുറ്റത്തിന് ചങ്ങാനാശേരി പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

സുനില്‍ ജോലി ചെയ്തിരുന്ന സ്വര്‍ണക്കടയില്‍ നിന്ന് ആഭരണങ്ങള്‍ മോഷണംപോയെന്ന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. ചങ്ങാനാശേരി നഗരസഭാംഗവും സിപിഎം നേതാവുമായ സജി കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ചോദ്യം ചെയ്തത്. 

സുനിലിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും ബുധനാഴ്ച എട്ടുലക്ഷം രൂപയുമായി എത്തണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ദമ്പതികളുടെ മരണത്തില്‍ പ്രതിഷേധിച്ച് ചങ്ങനശേരി പൊലീസ് സ്റ്റേഷന്‍ ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്