കേരളം

അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്തല്‍ : ഡിജിപി നിയമോപദേശം തേടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. ഇതിനായി ഡിജിപി അഡ്വക്കേറ്റ് ജനറലിനെയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനെയും സന്ദര്‍ശിച്ചു. സൗഹൃദസന്ദര്‍ശനമെന്നാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പിന്നീട് പ്രതികരിച്ചത്.

അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാവിലെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് പുറമെനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്. കേസില്‍ യുഎപിഎ ചുമത്തുന്നത് പരിഗണനയിലാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു. പിന്നീട് ഡിജിപി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. 

അതിനിടെ കേസില്‍ ഇന്ന് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും ഉള്ളതായാണ് സൂചന. അഭിമന്യുവിനെ കുത്തിയത് മുഹമ്മദാണ് എന്നാണ് പൊലീസിന്റെ നിഗമനം. കൊലയാളി സംഘത്തില്‍ രണ്ട് മുഹമ്മദുമാര്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കിയിരുന്നു.  കേസില്‍ നേരത്തെ പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ