കേരളം

റെയില്‍വേ ചതിച്ചു; അന്ത്യോദയ എക്‌സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്‌സ്പ്രസിന് ആലപ്പുഴയില്‍ റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചില്ല. റെയില്‍ പുറത്തിറക്കിയ പുതിയ സമയക്രമത്തില്‍ കാസര്‍കോട് മാത്രമാണ് സ്‌റ്റോപ് പുതിയതായി അനുവദിച്ചിരിക്കുന്നത്. 

പ്രതിഷേധങ്ങളെ തുടര്‍ന്ന് ആലപ്പുഴയ്ക്കും കാസര്‍കോടിനും സ്‌റ്റോപ് അനുവദിച്ചതായി റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ നേരത്തെ പി കരുണാകന്‍ എംപിയെ അറിയിച്ചിരുന്നു.ജൂലൈ ആറുമുതല്‍ ജനുവരി അഞ്ചുവരെ പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരംമാത്രമേ അറിയിപ്പില്‍ ഇപ്പോള്‍ ഉള്ളൂ.

ആലപ്പുഴയില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. സ്‌റ്റോപ്പ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. ആലപ്പുഴയില്‍ സ്‌റ്റോപ്പ് ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും കത്തയച്ചതായും എംപി പറഞ്ഞു.റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവില്ലാതെ ട്രെയിന്‍ നിര്‍ത്താനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍