കേരളം

വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് അന്വേഷണ വിധേയമായി ഡിഡിഇ സസ്‌പെന്‍ഡ് ചെയ്തത്. 

ഗൃഹപാഠം ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ അധ്യാപിക മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ നിരവധി പാടുകള്‍ കാണുകയും വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്