കേരളം

'എന്റെ അടുത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നത് താലിബാനാണെന്നും  കേട്ടിരുന്നു!ഇവറ്റയ്‌ക്കൊക്കെ എന്ന് നേരം വെളുക്കാനാണ്?' എസ്ഡിപിഐ ബന്ധം ആരോപിച്ചതിന് ദീപാ നിശാന്തിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട വിഷയത്തില്‍ മൃദുസമീപനം സ്വീകരിച്ചത് എസ്ഡിപിഐ അനുഭാവം കൊണ്ടാണ് എന്ന് ആരോപിച്ചയാള്‍ക്ക് ദീപാ നിശാന്തിന്റെ പരിഹാസം.

'ഈ വിവരം പങ്കുവെച്ചതിന് നന്ദി! എന്റെ അടുത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നത് താലിബാനാണെന്നും ഞാന്‍ കേട്ടിരുന്നു! പ്രകാശനം നടത്തുന്നത് ബിന്‍ ലാദനാണ്! മരിച്ചെന്നൊക്കെ പറഞ്ഞത് ചുമ്മാതാണ്! ഞാന്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്!ഇവറ്റയ്‌ക്കൊക്കെ എന്ന് നേരം വെളുക്കാനാണ് !' എന്ന് അവര്‍ ഫേസ്ബുക്കില്‍ മറുപടി നല്‍കി.


 ദീപാ നിശാന്തിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയത് എസ്ഡിപിഐ ആണെന്നയിരുന്നു ആരോപണം. അതുകൊണ്ടാണ് ശക്തമായി അപലപിക്കാന്‍ പോലും തയ്യാറാവാതിരുന്നത്. ചിന്ത ജെറോം ലൈന്‍ ദീപ ടീച്ചറിലും ഉണ്ടെന്ന് പറഞ്ഞാല്‍ കുറ്റം പറയരുതെന്ന് പറഞ്ഞയാള്‍ക്കാണ് ഈ വിവരം പങ്കുവച്ചതിന് നന്ദിയെന്ന് അവര്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു