കേരളം

തീവ്രവാദികളായ എസ്ഡിപിഐ മുസ്‌ലിം സമുദായത്തിനും മത നിരപേക്ഷതയ്ക്കും എതിര്; നിരോധിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


ഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ എസ്ഡിപിഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നരഹത്യയും അവയവങ്ങള്‍ വെട്ടിമാററലും വര്‍ഗ്ഗീയ വികാരം വളര്‍ത്തി കലാപം സൃഷ്ടിക്കലുമാണ് ഈ ഭീകര സംഘടനയുടെ മുഖ്യ അജണ്ട മുസ്ലിം ജനവിഭാഗത്തിന്റെ സംരക്ഷകരെന്ന് പ്രചരിപ്പിച്ച് ഹിന്ദു തീവ്രവാദത്തിന് ഇന്ധനം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ മുസ്ലിം സമുദായത്തിനും മത നിരപേക്ഷതക്കും എതിരാണ് കേരളത്തിന്റെ ശത്രുക്കളാണ് അത് കൊണ്ട് ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനേതാവ് അഭിമന്യുവിനെ മുസ്‌ലിം തീവ്ര വാദസംഘടനയായ എസ്ഡിപിഐ യുടെവിദ്യാര്‍ത്ഥി ഗ്രൂപ്പായ ക്യാമ്പസ് ഫ്രണ്ടിന്റെ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കിയതാണ്. അഭിമന്യുവിന്റെ രക്തസാക്ഷിത്വം കേരളത്തിന്റെ മതനിരപേക്ഷതക്ക് നേരെയുളള ഏറ്റവും ഒടുവിലത്തെ ഭീകരസംഭവമാണ്. മത തീവ്രവാദികളുടെ കൊലക്കത്തി വിലപ്പെട്ട ജീവനാണ് നശിപ്പിച്ചത്. ഈസംഭവം കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ ഭാഗമെന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം ചില ഭാഗങ്ങളില്‍ നിന്നും നടക്കുന്നതായി കാണുന്നത് അപലപനീയമാണ് നേരത്തെ ഗൂഢാലോചന നടത്തി പരിചയ സംബന്നരായ കൊലയാളി സംഘത്തെ കൊണ്ടുവന്ന് നടത്തിയ കൊലപാതകമാണിത്. കുറ്റവാളികളെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 എസ്ഡിപിഐ എന്ന തീവ്ര വാദികളുടെ ഭീകരതകള്‍ക്ക് പലപ്പോഴായി കേരളം ദൃക്‌സാക്ഷികളാണ്. നരഹത്യയും അവയവങ്ങള്‍ വെട്ടിമാറ്റലും വര്‍ഗ്ഗീയ വികാരം വളര്‍ത്തി കലാപം സൃഷ്ടിക്കലുമാണ് ഈ ഭീകര സംഘടനയുടെ മുഖ്യ അജണ്ട മുസ്‌ലിം ജനവിഭാഗത്തിന്റെ സംരക്ഷകരെന്ന് പ്രചരിപ്പിച്ച് ഹിന്ദു തീവ്രവാദത്തിന് ഇന്ധനം നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ മുസ്‌ലിം സമുദായത്തിനും മത നിരപേക്ഷതക്കും എതിരാണ് കേരളത്തിന്റെ ശത്രുക്കളാണ് അത് കൊണ്ട് ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം മതതീവ്രവാദപ്രസ്ഥാനങ്ങള്‍ക്കെതിരായി മത നിരപേക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ഒരു പൊതുവേദി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു