കേരളം

ദിലീപിനെ നായകനാക്കി സിനിമ ചെയ്യും, കേസ് തീരും വരെ ദിലീപ് ഫെഫ്കയിൽ ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി ബി ഉണ്ണികൃഷ്ണൻ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ‌ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി തുടരുന്നതിനിടെ, ദിലീപിനെ പിന്തുണച്ച്  സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.  ദിലീപിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ നിലപാട് വ്യക്തമാക്കി. 

 ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംഘടനകളും ദിലീപിനെ നിരോധിക്കുകയാണെങ്കിൽ താൻ പിൻവാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് തീരും വരെ ദിലീപ് ഫെഫ്‌കയിൽ ഉണ്ടാവില്ലെന്നും എന്നാൽ പണം മുടക്കുന്നവരോട് ഉത്തരവാദിത്വം ഉള്ളതിനാൽ സിനിമ ചെയ്യാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന്റെ കേസിന് സമാനമായി ജയിലിലായ എം.എൽ.എയോട് പലരുടെയും സമീപനം വ്യത്യസ്‌തമാണെന്നും ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ജയിലിന് പുറത്ത് എന്തുമാത്രമാണ് സ്വീകരണം നൽകിയത്. ജയിൽ മോചിതനായ എം.എൽ.എ ഇപ്പോഴും നിയമസഭയിലുണ്ടല്ലോയെന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു