കേരളം

ശബരിമല സ്ത്രീ പ്രവേശനം: കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ വനിതാ ജഡ്ജിയും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ പാനലില്‍ വനിതാ ജഡ്ജിയേക്കൂടി ഉള്‍പ്പെടുത്തിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം കന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ആര്‍.എഫ് നരിമാന്‍ എന്നിവരാണ് ഇന്ദു മല്‍ഹോത്രയ്ക്ക് പുറമെ ഭരണഘടനാ ബെഞ്ചിലുള്ളത്. ജസ്റ്റിസ്  എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരെ മാറ്റി പകരം ഇന്ദു മല്‍ഹോത്രയേയും ആര്‍.എഫ് നരിമാനെയും ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

ജൂലായ് 10 മുതല്‍ പുതിയ ബെഞ്ച് കേസുകളില്‍ വാദം കേട്ടുതുടങ്ങും. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കുമുള്ള പ്രവേശനം അനുവദിക്കണമെന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള പ്രധാന ഹര്‍ജികളിലൊന്ന്. 

സ്വവര്‍ഗ ലൈംഗികത, ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കല്‍, പരസ്ത്രീ ഗമനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍