കേരളം

അഭിമന്യുവിന്റെ കൊലപാതകം : രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇരുവരും. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ നവാസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

കേസിലെ മുഖ്യപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ കേരളം വിട്ടേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അതിനിടെ അഭിമന്യുവിനെ ആക്രമിച്ച പ്രതികള്‍ മൊബൈല്‍ഫോണുകള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചശേഷമാണ് ഒളിവില്‍ പോയതെന്നാണ് സൂചന. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെല്ലാം അന്നു രാത്രി തന്നെ ഫോണുകള്‍ സ്വിച്ച് ഓഫാക്കിയിരുന്നു. തുടര്‍ന്ന് ഫോണുകള്‍ ഉപേക്ഷിച്ചശേഷം ഒളിവില്‍ പോകുകയായിരുന്നു. അതിനാല്‍ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദുഷ്‌കരമായിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം