കേരളം

എസ്എഫ്ഐയുടെ ചുവരെഴുത്തും ചെ​ഗുവേരയുടെ ചിത്രവും വികൃതമാക്കി; പിന്നിൽ ക്യാമ്പസ് ഫ്രണ്ടെന്ന് ആരോപണം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് നേരെ ക്യാമ്പസ് ഫ്രണ്ട് അതിക്രമം നടത്തിയതായി ആരോപണം. ഇവിടുത്തെ ചുവരെഴുത്തുകള്‍ വികൃതമാക്കിയ നിലയിലാണ്. പുറത്തുനിന്നെത്തിയവരാണ് അതിക്രമത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. 

എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്നില്‍ മുന്നറിയിപ്പ് എന്ന അര്‍ഥത്തില്‍ വാണിംഗ് എന്ന് എഴുതിവച്ച നിലയിലാണ്. ഇവിടുത്തെ ചുവരെഴുത്തുകളും ചെഗുവേരയുടെ ചിത്രവും നീല നിറത്തിലുള്ള ചായമൊഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കൊടിതോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. കോളേജ് മാഗസിനു വേണ്ടി ശേഖരിച്ച കയ്യെഴുത്ത് പ്രതികള്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നും എസ്എഫ്‌ഐ ആരോപിച്ചു. വെള്ളിയാഴ്ച്ച രാത്രിയില്‍ ഒരു സംഘമാളുകള്‍ കോളേജ് ക്യാമ്പസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്ന് സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്കിയതായി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജും വൈസ് പ്രിന്‍സിപ്പാളുമായ എടക്കോട്ട് ഷാജി പറഞ്ഞു. ക്യാംപസ് ഫ്രണ്ട് എന്ന പേരില്‍ കോളേജില്‍ യൂണിറ്റില്ലെങ്കിലും മറ്റ് പേരുകളില്‍ സംഘടനയുടെ സാന്നിധ്യം ക്യാംപസിലുണ്ടെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി