കേരളം

ജിഎന്‍പിസി ജുവനൈല്‍ നിയമങ്ങള്‍ ലംഘിച്ചു,മതസ്പര്‍ധ വളര്‍ത്തുന്നു;കുരുക്കു മുറുക്കി എക്‌സൈസ്; മുന്‍കൂര്‍ ജാമ്യം തേടി അഡ്മിന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മദ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് കേസെടുത്ത ജിഎന്‍പിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പ് അഡ്മിന്‍ ടി.എന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. കൂട്ടായ്മ ഫീച്ചേഡ് ഗ്രൂപ്പാണെന്നുംം മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്. 

അതേസമയം ഗ്രൂപ്പിനെ കുരുക്കാനുള്ള കൂടുതല്‍ നീക്കങ്ങളുമായി എക്‌സൈസ് മുന്നോട്ടുപോകുകയാണ്. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപ്പോര്‍ട്ട് എക്‌സൈസ് പൊലീസിനു കൈമാറി. 

ഗ്രൂപ്പിലുള്ള കൊച്ചുകുട്ടികളെ വരെ മദ്യത്തിനൊപ്പം നിര്‍ത്തിയുള്ള ഫോട്ടോകള്‍, മത ചിഹ്നങ്ങളെ ഒപ്പം ചേര്‍ത്തുവെച്ചുള്ള മദ്യപാനത്തിന്റെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ്, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന വകുപ്പ് എന്നിവ പ്രകാരം കേസെടുക്കാനുള്ള കാരണമായി എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതടക്കമാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം