കേരളം

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം: അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു, മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിലുളള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ ലാല്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുന്നു. നിലപാട് വ്യക്തമാക്കി ഇന്ന് ഉച്ചയ്ക്ക് 12ന് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ അമ്മയുടെ പൊതുയോഗം ഉടന്‍ വീണ്ടും വിളിക്കണമെന്ന് രേവതി ഉള്‍പ്പെടെ മൂന്നു വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനിച്ചത്. അമ്മയിലെ വനിതാ അംഗങ്ങള്‍ എന്ന നിലയില്‍ രേവതിയ്ക്ക് പുറമേ പാര്‍വതി, പത്മപ്രിയ എന്നിവരാണ് സംഘടനയ്ക്ക് കത്തയച്ചത്.

ദിലീപിനെ തിരിച്ചെടുക്കാനുളള പൊതുയോഗത്തിലെ തീരുമാനത്തിനെതിരെ നടിമാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച്  റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍