കേരളം

ലിനിയുടെ ആഗ്രഹം നിറവേറ്റാന്‍ അവര്‍ പറശ്ശിനിക്കടവിലെത്തി; സിദ്ധാര്‍ഥന് ചോറൂണ്‌

സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: രോഗികളെ പരിചരിക്കുന്നതിന് ഇടയില്‍ നിപ്പ വൈറസ് ബാധ പിടിപെട്ട് മരണത്തിന് കീഴടങ്ങിയ  നഴ്‌സ്
ലിനിയുടെ കുടുംബം ലിനിയുടെ നേര്‍ച്ച നിറവേറ്റുന്നതിനായി പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി. ഞായറാഴ്ചയായിരുന്നു കുടുംബം മുത്തപ്പന്‍ ക്ഷേത്രത്തിലെത്തിയത്. 

ഇളയമകന്‍ സിദ്ധാര്‍ഥന്റെ ചോറൂണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ നടത്തണമെന്നായിരുന്നു ലിനിയുടെ ആഗ്രഹം. നിപ്പ പിടിപ്പെട്ട് ലിനി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു നേര്‍ച്ച. 

മുത്തപ്പന് മുന്നില്‍ ചോറൂണും, തുലാഭാരവും നടത്തി. അച്ഛന്‍ സജീഷിന്റെ മടിയിലിരുന്നായിരുന്നുസിദ്ധാര്‍ഥന്‍ അമ്മയുടെ ആഗ്രഹം നിറവേറ്റിയത്. ലിനിയുടെ മൂത്തമകന്‍ ഋതുല്‍, അമ്മ രാധ, സഹോദരി ലിജി എന്നിവര്‍ക്കൊപ്പമാണ് സിദ്ധാര്‍ഥന്‍ ചോറൂണിന് എത്തിയത്. ഇതിന് ശേഷം ധര്‍മശാല വൈസ്‌മെന്റ് ക്ലബ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലും ഇവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു