കേരളം

സംസ്ഥാനത്ത് കനത്ത മഴ,  വെള്ളക്കെട്ട്; ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയ്ക്കു ശമാനമായില്ല. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. 

തെക്കന്‍ ജില്ലകളിലും സാമാന്യം ശക്തമായിത്തന്നെ മഴ പെയ്യുന്നുണ്ട്. വ്യാപകമായ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയാണ്. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആ്കാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്. 

കേരള തീരത്തോടു ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതു കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലയോര മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ റോഡില്‍ മണ്ണിടിഞ്ഞു. 

മഴ കനത്തോടെ തീരമേഖല കടലാക്രമണ ഭീഷണിയിലാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍