കേരളം

സഹോദരിയുടെ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ സഹായം : ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഐ നേതാവും  പീരുമേട് എംഎല്‍എയുമായ ഇ എസ് ബിജിമോളോട് സിപിഐ നേതൃത്വം വിശദീകരണം തേടി. സാമ്പത്തിക ആരോപണത്തിലാണ് നടപടി. ഇ.എസ്.ബിജിമോളുടെ സഹോദരി പ്രസിഡന്റായ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്ന ആരോപണത്തിലാണ് വിശദീകരണം തേടിയത്. തേക്കടി പെരിയാര്‍ ഫൗണ്ടേഷന്‍ പണം അനുവദിച്ചത് മാനദണ്ഡം പാലിക്കാതെയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. വിഷയത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളോടും സിപിഐ നേതൃത്വം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ഇ.എസ് ബിജിമോള്‍ എംഎല്‍എയുടെ സഹോദരി ജിജി മോള്‍ പ്രസിഡന്റായ സ്‌പൈസസ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പതിനഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള ട്രസ്റ്റുകള്‍ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ധനസഹായം നല്‍കുക. എന്നാല്‍ സപൈസസ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ. തട്ടിപ്പിന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി.കുമാര്‍ ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം ഉയര്‍ന്നത്. 

അതേസമയം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ് ഇഡിസികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൊസൈറ്റിക്ക് അനുവദിച്ചതായാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.  എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്നും വനംമന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയുടെ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചതെന്നുമാണ് ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു