കേരളം

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; പ്രതി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിലെ പ്രതി പിടിയില്‍. ഇടുക്കി ഉപ്പുത്തറ സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. 

2017 ഏപ്രിലില്‍ 12.25 പവന്‍ തൂക്കമുളള പതക്കമാണ് മോഷണം പോയത്.വിഷുദിനത്തിന് ശേഷമാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്.
ഏറെ തെരച്ചിലുകള്‍ക്ക് ഒടുവില്‍ ഒരു മാസത്തിനുശേഷം ആഭരണം തിരിച്ചു ലഭിച്ചിരുന്നു.അമ്പലത്തോട് ചേര്‍ന്ന് പ്രതിഷ്ഠിച്ചിട്ടുളള ഉപദേവന്മാരുടെ കാണിക്ക വഞ്ചികളില്‍ നിന്നാണ് പതക്കം അടങ്ങുന്ന തിരുവാഭരണങ്ങള്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത