കേരളം

'അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു ?' ; കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മകനെ കൊന്നവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്. അഭിമന്യു പഠിച്ചിരുന്ന  മഹാരാജാസ് കോളജില്‍നിന്നെത്തിയ  അധ്യാപകരോടാണ്, പിതാവ് മനോഹരൻ ഇങ്ങനെ പറഞ്ഞത്. 

‘അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ, അവനെ കൊന്നവരോട്​ ക്ഷമിക്കില്ലെന്നും കരഞ്ഞുകൊണ്ട് മനോഹരൻ പറഞ്ഞു. ഇന്നലെയാണ് മഹാരാജാസിലെ അധ്യാപക സംഘം അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തിയത്. 

ആരോ വരച്ച അഭിമന്യുവി​ന്റെ ചിത്രം നല്‍കിയപ്പോഴും മനോഹരന്​ കരച്ചിൽ അടക്കാനായില്ല. മകന്റെ കൊലയാളികളെ എത്രയും വേ​ഗം പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളേജ്  പ്രിൻസിപ്പൽ കെ.എൻ. കൃഷ്​ണകുമാർ, എം.എസ്.​ മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് വട്ടവടയിലെ എത്തിയത്​. മഹാരാജാസിലെ അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും അവർ മനോഹരന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്