കേരളം

ഐപിഎസ് പുത്രിയുടെ കാല് പിടിക്കേണ്ടി വന്നു; മറ്റൊരു പൊലീസുകാരന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ സമ്മര്‍ദ്ദത്തിലാക്കി പരാതി പിന്‍വലിപ്പിക്കാന്‍ ഉന്നത തല ശ്രമം നടക്കുന്നതിന് ഇടയില്‍ വെളിപ്പെടുത്തലുമായി മറ്റൊരു പൊലീസുകാരന്‍. എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ കാല് പിടിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നാണ് മറ്റൊരു പൊലീസുകാരന്‍ പറയുന്നത്. 

ഏത് കോടതിയില്‍ വന്നും ഇത് പറയാന്‍ താന്‍ തയ്യാറാണ്. ഗവാസ്‌കര്‍ക്ക് മുന്‍പ്, ഓര്‍ഡര്‍ലി എന്ന പേരില്‍ ഞാന്‍ സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടിയില്‍ നിന്നിരുന്നു. അവിടെ അദ്ദേഹത്തിന്റെ മകള്‍ പലപ്പോഴായി കാരണമില്ലാതെ വഴക്കു പറയുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. 

ഒരാളോടും ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് അവിടെ നിന്നും കേട്ടത്. ഒരു പൊലീസുകാരന്‍ എന്ന നിലയില്‍ പുറത്തു പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ചെയ്യാന്‍ പറഞ്ഞിരുന്നത്. സഹിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ കാലുപിടിച്ച് ഉപദ്രവിക്കരുത് എന്ന് പറയേണ്ടി വന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതെ പൊലീസുകാരന്‍ പറയുന്നു. 

എഡിജിപിയുടെ മകള്‍ വീണ്ടും ക്രൂരത തുടര്‍ന്നതോടെ കാര്യങ്ങള്‍ വ്യക്തമാക്കി മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി. പൊലീസ് അസോസിയേഷനിലെ ഒരു യുവ നേതാവ് ഇടപെട്ടതോടെയാണ് അവിടെ നിന്നും മോചനം കിട്ടയത്. അടൂര്‍ ക്യാമ്പിലേക്ക് മാറ്റം കിട്ടി പോവുകയായിരുന്നു താനെന്നും ആ പൊലീസുകാരന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു