കേരളം

രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ കോളജ് വയനാട്ടില്‍; കേന്ദ്രാനുമതി ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ആദിവാസി സൗഹൃദ കോളേജ് വയനാട്ടില്‍. കേരള സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളൊന്നിന്ന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു. ഈ കോളജില്‍ 50ശതമാനം സീറ്റുകളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരിക്കും. രാഷ്ട്രീയ ഉച്ഛതാ ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മാതൃക ബിരുദ കോളജുകള്‍ പടുത്തുയര്‍ത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് വയനാടില്‍ പുതിയ കോളജിന് അനുമതി ലഭിച്ചത്.

വിദ്യഭ്യാസരംഗത്തു പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ എഴുപത് ജില്ലകളിലാണ് പുതിയ കോളജുകള്‍ സ്ഥാപിക്കുന്നത്. 
ആദ്യഘട്ടത്തില്‍ വയനാടിനെ പിന്നോക്ക ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

ഡല്‍ഹിയില്‍ ചേര്‍ന്ന റൂസയുടെ 12ാം പദ്ധതി അവലോകന യോഗത്തിലാണ് വയനാടിനെ പിന്നോക്ക ജില്ലാ വിഭാഗ പട്ടികയിലുള്‍പ്പെടുത്തിയത്. കോളേജ് അനുവദിക്കണമെങ്കില്‍ 4 മുതല്‍ 10 ഏക്കര്‍ വരെ ഭൂമി കണ്ടെത്തി നല്‍കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു. പത്ത് ഏക്കര്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് കോളജ് അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. 

പദ്ധതിക്കായി 15കോടിരൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതില്‍ 60 ശതമാനം സംസ്ഥാനവും 40ശതമാനം കേന്ദ്രസര്‍ക്കാരും വഹിക്കും. വൈത്തിരിയിലാണ് കോളജിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വയാനാട് ജില്ലയിലെ രണ്ടാമത്ത സര്‍ക്കാര്‍ കോളജാകും ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു