കേരളം

കനത്ത മഴയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ശനിയാഴ്ച വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തി കുറയാതെ തുടരുന്നത് നാശം വിതയ്ക്കുന്നു. 24 മണിക്കൂറിന് ഇടയില്‍ രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പെരിന്തല്‍മണ്ണയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും, കഴക്കൂട്ടത്തില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയുമാണ് മരിച്ചത്. കാലവര്‍ഷം ശക്തമായപ്പോള്‍ സംസ്ഥാനത്ത് മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ 36 വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. 

വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള ലക്ഷ്വദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ലക്ഷ്വദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളം ജില്ലയിലെ പിറവത്തായിരുന്നു. ഇവിടെ 16 സെന്റീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ വയനാട് വൈത്തിരിയില്‍ 15 സെന്റീ മീറ്ററഉം, കോട്ടയം ജില്ലയിലെ കോഴ, വൈക്കം എന്നിവിടങ്ങളില്‍ 13 സെന്റീമീറ്ററും മഴ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി