കേരളം

'പിണറായിയും കോടിയേരിയും ശിലയും വഹിച്ച് അയോധ്യയിലേക്ക് പോവുന്ന ദിവസം ബിജെപി കാത്തിരിക്കുകയാണ്'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കര്‍ക്കിടകം രാമായണമാസമായി ആചരിക്കണമെന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ തീരുമാനം അംഗീകരിച്ച സിപിഎം നിലപാടിനെ ബിജെപി സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്കുകൊളുത്തി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. 

എല്ലാ ദിവസവും സന്ധ്യാസമയത്ത് എകെജി സെന്ററില്‍ രാമായണം വായിക്കണം. പ്രത്യക്ഷത്തില്‍ അമ്പലത്തില്‍ പോവാന്‍ സാധിക്കാത്ത  സഖാക്കള്‍ക്ക് എകെജി സെന്ററില്‍ ഇരുന്ന് രാമായണം കേള്‍ക്കാന്‍ സൗകര്യം ലഭിക്കും. പിണറായിയും കോടിയേരിയും ശിലയും വഹിച്ച് അയോധ്യയിലേക്ക് പോവുന്ന ദിവസമാണ് ബിജെപി കാത്തിരിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.  

കാട്ടാളനെ മഹര്‍ഷിയാക്കി മാറ്റിയതാണ് രാമമന്ത്രത്തിന്റെ മാസ്മരികത. കണ്ണൂരിലെ നേതാക്കള്‍ സ്ഥിരമായ രാമായണപാരായണം നടത്തി മാനസാന്തരപ്പെട്ടാല്‍ കേരളത്തില്‍ ശാന്തി വിളയാടുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

അഭിമന്യു കൊലപാതകത്തില്‍  എസ്ഡിപിഐ- സിപിഎം ഒത്തുകളിക്കുകയാണ്. എസ്ഡിപിഐയെ രക്ഷപ്പെടുത്താനാണ് സിപിഎമ്മിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് കേസില്‍ യുഎപിഎ ചുമാത്തതിരുന്നത്. മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!