കേരളം

ക്ലാസ് മുറിയില്‍ ക്യാമറാ നിരീക്ഷണം വേണ്ട; ക്യാമറകള്‍ നീക്കിയില്ലെങ്കില്‍ നടപടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ നീക്കണമെന്ന് സര്‍ക്കുലര്‍. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ നീക്കം ചെയ്യണം എന്നും ഇനി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ വിലക്കുകയും ചെയ്ത് ഹയര്‍ സെക്കന്ററി ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്. 

ക്ലാസ് മുറികളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എതിരെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്. സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി