കേരളം

ഡബ്ല്യൂസിസിക്ക് പിന്തുണ; താരസംഘടന എതിരഭിപ്രായങ്ങളെ മാനിക്കണമായിരുന്നുവെന്ന് കമല്‍ഹാസന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയ്‌ക്കെതിരെ പോര്‍മുഖം തുറന്ന ഡബ്ല്യൂസിസിയ്ക്ക് പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. ചലച്ചിത്ര വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നു.  അമ്മ ചര്‍ച്ച ചെയ്തുവേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നതെന്നും ഓര്‍മ്മിപ്പിച്ച കമല്‍ഹാസന്‍ താരസംഘടന എതിരഭിപ്രായങ്ങളെ മാനിക്കണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം ദിലീപിനെ തിരിച്ചെടുത്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ രംഗത്തുവന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ ലാല്‍ ഉന്നയിച്ച പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ പ്രസിഡന്റിനെതിരെ ഡബ്ല്യൂസിസി പ്രതികരിച്ചിരുന്നു. നടന്‍ ദീലിപ് അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ല എന്നത് ഉള്‍പ്പെടെ മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളിലും ഡബ്ല്യൂസിസി പ്രതിഷേധം രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ