കേരളം

സ്വകാര്യ ധനകാര്യസ്ഥാപന ഉടമയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;  അക്രമത്തിന് പിന്നില്‍ പണമിടപാട് തര്‍ക്കമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പുതുപ്പാടി കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ സജി കുരുവിളയ്ക്കാണ് പൊളളലേറ്റത്. 

വെളളിയാഴ്ച വൈകീട്ട് സജികുരുവിളയുടെ ധനകാര്യസ്ഥാപനത്തിലാണ് സംഭവം. മുളകുപൊടി വിതറിയ ശേഷം അക്രമി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീപൊളളലേറ്റ സജി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുന്നതിനിടയില്‍ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജി കുരുവിള 90 ശതമാനവും പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. 

ഇടുക്കി സ്വദേശി സന്തോഷാണ് തന്നെ ആക്രമിച്ചതെന്ന് സജി കുരുവിള പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു. ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇത് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍