കേരളം

കെവിന്റെയും നീനുവിന്റെയും അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുത്; സംസ്ഥാനത്ത് പ്രണയ സംരക്ഷണ സേന വരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ പ്രണയ സംരക്ഷണ സേന വരുന്നു.  ഡല്‍ഹി ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന ' ലവ് കമാന്‍ഡോസ്' ആണ് ഈ നീക്കത്തിന് പിന്നില്‍. കെവിന്റെയും നീനുവിന്റെയും ദുരന്തം ഇനിയാര്‍ക്കും വന്നുപെടരുത് എന്ന ലക്ഷ്യത്തോടെയാണ് ലവ് കമാന്‍ഡോസ് കേരളത്തിലേക്കും എത്തുന്നത്.  സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേനയുണ്ടാക്കുക. അവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. ഒരു വര്‍ഷത്തിനകം ഒരുലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി, പ്രണയിക്കുന്നവര്‍ക്ക് കാവലാക്കുക എന്നാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. 

രാജ്യത്താകെ 52,000 പ്രണയവിവാഹങ്ങള്‍ നടത്തിക്കൊടുത്ത സംഘടനയാണിത്. സേനയുണ്ടാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് വെസ്റ്റ് ഹില്‍ പോളിടെക്‌നിക് ഹാളില്‍ ഈ മാസം 22ന് കൂട്ടായ്മസ സംഘടിപ്പിക്കും. 

സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനും പ്രണയത്തിന്റ പേരില്‍ ഇനിയാരും കുഴപ്പത്തിലാകാതിരിക്കാനുമാണ് ഈ യത്‌നമെന്ന് ലവ് കമാന്‍ഡോസ് കേരള ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു. പ്രണയത്തിലായവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സംഘത്തില്‍ വിദഗ്ധരുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു