കേരളം

പണമിടപാട് സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു; കൊലപാതകം കവര്‍ച്ചാശ്രമത്തിനിടെ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ സ്ഥാപനത്തിനുള്ളില്‍ മുഖത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി സുമേഷാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലാതകമെന്നാണ് നിഗമനം. 

പ്രതി നേരത്തെയും ഈ ധനകാര്യസ്ഥാപനവുമായി പണമിടപാടുകള്‍ നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. പുതുപ്പാടി സ്വകാര്യ നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരനാണ് സുമേഷ് കുമാര്‍. ചുവപ്പ് ഷര്‍ട്ട് ധരിച്ചെത്തിയ ചെറപ്പക്കാരനാണ് അക്രമിയെന്ന് കുരുവിള മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ മതിയായ സ്വര്‍ണം ഈടുവെയ്ക്കാനില്ലാതെ വായ്പയ്‌ക്കെത്തിയതായും, മടക്കി അയച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാല യുവാവ് പെട്രോളുമായി ധനകാര്യ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലായിരുന്ന  സ്ഥാപന ഉടമ ഇന്ന് രാവിലെ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം