കേരളം

'പഴയ പോലെയല്ല, ഒരുപാട് മാറി'; തടവുകാരനായി കഴിഞ്ഞ ജയില്‍ സന്ദര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; അടിയന്തിരാവസ്ഥ കാലത്ത് തടവുകാരനായി കഴിഞ്ഞ ജയിലില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രിയായി സന്ദര്‍ശനം നടത്തുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്തായിരിക്കും. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് ഓര്‍ത്തുകാണുമോ? അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ എഴുതിയ വാക്കുകള്‍ പറയുന്നത് അദ്ദേഹം പഴയകാലത്തെ ഓര്‍മിച്ചു എന്നു തന്നെയാണ്. പഴയതില്‍ നിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച് അദ്ദേഹം കുറിച്ചത്. 

ഈ മാസം ഒന്നിനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ജയിലില്‍ എത്തിയത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോമുണ്ടെന്നും ജയിലിനോടൊപ്പം തിരുത്തല്‍ പ്രക്രിയ നടപ്പാക്കാന്‍ ഗൗരവമായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അദ്ദേഹം ഡയറിയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ; 'ജയില്‍ സന്ദര്‍ശകനായും ഇവിടെയുള്ള പുതിയ ചില കെട്ടിടങ്ങളുടെ ഉദ്ഘാടകനായും ഇന്നിവിടെ എത്തിയപ്പോള്‍ പഴയതില്‍നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ പ്രകടമായി കാണാനുണ്ട്. ജയിലിനോടൊപ്പം, തിരുത്തല്‍ പ്രക്രിയയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സമീപനം കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കാന്‍ ഗൗരവമായ ശ്രമമുണ്ടാകണം. നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍