കേരളം

സ്‌പെഷ്യല്‍ ഫീസിന് കടിഞ്ഞാണ്‍; സ്വാശ്രയ കോളജുകളിലെ തീവെട്ടി കൊള്ള തടഞ്ഞു; ഫീസ് നിശ്ചയിച്ച് പ്രത്യേക സമിതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌പെഷ്യല്‍ ഫീസെന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കുന്ന സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി കടിഞ്ഞാണിട്ടു. ട്യൂഷന്‍ ഫീസിനുപുറമേ ഈടാക്കാവുന്ന സ്‌പെഷ്യല്‍ ഫീസുകള്‍ നിശ്ചയിച്ച് കമ്മിറ്റി ഉത്തരവിറക്കി. രജിസ്‌ട്രേഷന്‍, ലാബ്, ലൈബ്രറി, കോഷന്‍ ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ നിക്ഷേപം തുടങ്ങിയ ഇനങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നത് തലവരിയായി കണക്കാക്കി ശക്തമായ നടപടിയെടുക്കും. 21സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് നിശ്ചയിച്ചത്. 

അമിത ഫീസ് വാങ്ങിയ കോളജുകള്‍ തിരികെ നല്‍കുകയോ അടുത്ത വര്‍ഷത്തെ ഫീസില്‍ വകവയ്ക്കുകയോ ചെയ്യണം. സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ഫീസ് അടുത്ത ആഴ്ച നിശ്ചയിക്കും. അഡ്മിഷന്‍ ഫീസ്, കോഷന്‍ ഡൊപ്പോസിറ്റ്, യൂണിഫോം, ബുക്കുകള്‍, റെക്കാഡ്, ഡെസര്‍ട്ടേഷന്‍ സെറ്റ്, ഒറ്റത്തവണ ഇന്‍ഷുറന്‍സ് പ്‌റീമിയം, വാക്‌സിനേഷന്‍, സര്‍വകലാശാല രജിസ്‌ട്രേഷന്‍, അഫിലിയേഷന്‍ ഫീസ്, ലാബ് ഫീസ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്‌പെഷ്യല്‍ ഫീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം