കേരളം

ലൈംഗിക പീഡനം : ബിഷപ്പ് മാറി നില്‍ക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ ; രാജിവെക്കില്ലെന്ന് ഫ്രാങ്കോ മുളയ്ക്കല്‍,  ഡൽഹി ആർച്ച് ബിഷപ്പിന് വൈദികരുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ഒരു വിഭാഗം വൈദികര്‍. അന്വേഷണം തീരും വരെ ബിഷപ്പ് മാറി നില്‍ക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു. ബിഷപ്പ് സന്നിഹിതനായിരുന്ന യോഗത്തിലാണ് വൈദികര്‍ അദ്ദേഹത്തിനെതിരെ രംഗത്തു വന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് ഇവര്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ക്യൂട്ടോയ്ക്ക് കത്തുനല്‍കി. 

ജലന്ധറിലെ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന പുരോഹിതര്‍ക്കായുള്ള മാസ ധ്യാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ ബിഷപ്പ് മാറി നില്‍ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. വിവാദം സഭയുടെ പ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചു. വിശ്വാസി സമൂഹം ഇതിന്റെ പേരില്‍ നാണക്കേട് സഹിക്കുകയാണെന്നും വൈദികര്‍ അഭിപ്രായപ്പെട്ടു. അതിനിടെ ബിഷപ്പിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. 


എന്നാല്‍ ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെക്കില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ യോഗത്തിനെ അറിയിച്ചു. തുടര്‍ന്നാണ് ഒരു വിഭാഗം വൈദികര്‍ ബിഷപ്പിനെ തല്‍ക്കാലം മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന് കത്തയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്