കേരളം

ആപത്ത് കാലത്ത് സഹായിക്കാത്ത അസോസിയേഷന്റെ ആനുകൂല്യം ഇനി വേണ്ടെന്ന് എ.ഡി.ജി.പി സുധേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷന്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച് എ.ഡി.ജി.പി സുധേഷ് കുമാര്‍. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മകള്‍ മര്‍ദിച്ച സംഭവത്തില്‍ ഐ.പി.എസ് അസോസിയേഷന്‍ തന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം യോഗത്തില്‍ പരാതി ഉന്നയിച്ചു. മകള്‍ക്കെതിരേ കേസ് വന്നപ്പോള്‍ ആരും സംരക്ഷിക്കാനുണ്ടായില്ല. ആപത്ത് കാലത്ത് സഹായിക്കാത്ത അസോസിയേഷന്റെ ആനുകൂല്യം ഇനി തനിക്ക് വേണ്ടെന്നും സുധേഷ് കുമാര്‍ തുറന്നടിച്ചു. കേസുണ്ടായപ്പോള്‍ ഗവാസ്‌കറുടെ വീട്ടിലേക്ക് എല്ലാവരും പോയി. തന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലും ആരുമുണ്ടായില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാത്ത അസോസിയേഷന്റെ യോഗങ്ങളില്‍ ഇന് പങ്കെടുക്കില്ലെന്നും സുധേഷ് കുമാര്‍ പറഞ്ഞു. യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. സെപ്റ്റംബര്‍ 16ന് ചേരുന്ന വാര്‍ഷിക പൊതു യോഗം നേതൃമാറ്റം പരിഗണിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്