കേരളം

എംജി യൂണി: ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയ നടപടി സുപ്രിം കോടതി റദ്ദാക്കി, വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്കു നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എം ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈേേക്കാടതി നടപടി സുപ്രിം കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി നടപടി.

ബാബു സെബാസ്റ്റ്യന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ വീണ്ടും കേള്‍ക്കാന്‍ ഹൈകോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് ബാബു സെബാസ്റ്റ്യന്റെ വാദം അംഗീകരിച്ചാണ് സുപ്രിം കോടതി നിര്‍ദേശം.

ജൂലൈ 23 ന് കേസിലെ കക്ഷികള്‍ ഹൈകോടതിയില്‍ ഹാജരാകണം. ബാബു സെബാസ്റ്റിയന്‍ ഉള്‍പ്പടെ ഉള്ളവരെ കേട്ട ശേഷം ഓഗസ്റ്റ് 5 ന് അകം വിധി പ്രസ്താവിക്കണം എന്നും സുപ്രീം കോടതി ഹൈക്കോടതിയോടു നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി