കേരളം

കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുന്നു: വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തൃക്കാക്കര: കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷത്തെ ഭരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ഒത്തൊരുമയില്ലാത്തതിന്റെ തെളിവാണ് കേരളത്തിലെ അവസ്ഥ. മറ്റെല്ലാവര്‍ക്കും ആകാമെങ്കിലും ഈഴവന് ജാതി പറയാന്‍ അവകാശമില്ല. എസ്എന്‍ഡിപി യോഗം ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കാറില്ല. ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. ഈഴവരെ ഭിന്നിപ്പിച്ച് ഭരിക്കുന്ന സമീപനമാണ് ഇടതു വലത് സര്‍ക്കാരുകളുടേത്.

എറണാകുളം ജില്ലയില്‍ ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കാന്‍ മാറിമാറിവരുന്ന ഇടതു വലത് മുന്നണികള്‍ തയ്യാറല്ല. ന്യൂനപക്ഷങ്ങള്‍ക്ക് എത്ര സ്‌കൂളുകളും കോളജുകളും ഉണ്ടെന്ന് പരിശോധിക്കണം. കേരളത്തില്‍ ആരു ഭരിച്ചാലും ഒരു മതത്തിന്റെ കൈയിലാണ് വിദ്യാഭ്യാസ വകുപ്പെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു