കേരളം

സര്‍ക്കാര്‍ നിലപാട് വയല്‍ നികത്തലിനെ സഹായിക്കുന്നത്: തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിക്കെതിരെ മേധാ പട്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി അംഗീകരിക്കരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആവശ്യപ്പെട്ടു. മതേതരത്വം പോലെ സംരക്ഷിക്കേണ്ടതാണ് പരിസ്ഥിതിയുമെന്ന് കേരളത്തിലെ ജനകീയ സമര പ്രവര്‍ത്തകരുമായും എന്‍.എ.പി.എം പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ മേധ പട്കര്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനം എടുത്ത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. രാജ്യത്ത് നടക്കുന്ന വിവിധ പ്രതിരോധ സമരങ്ങളില്‍ ഇടതുപക്ഷം തങ്ങളോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ആവശ്യമാണ്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പരിസ്ഥിതി സംരക്ഷിക്കാനുള്ളതാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്യപ്പെടണം. പൊതുതാല്പര്യത്തിന്റെ പേരില്‍ വിവിധ പദ്ധതികള്‍ക്ക് വേണ്ടി വയലുകള്‍ നികത്തുന്നതിനാണ് സര്‍ക്കാര്‍ നടപടി സഹായകമാവുകയെന്നും മേധ പട്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി