കേരളം

ഇടുക്കിയില്‍ മൂന്നു പതിറ്റാണ്ടിലെ ഉയര്‍ന്ന ജലനിരപ്പ്; മുല്ലപ്പെരിയാറില്‍ 130 അടി കവിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടില്‍ മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള കൂടിയ ജലനിരപ്പാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ചെറുകിട അണക്കെട്ടുകള്‍ മിക്കതും പരമാവധി സംഭരണ ശേഷയില്‍ എത്തിയിട്ടുണ്ട്. 

ഇടുക്കി അണക്കെട്ടില്‍ ജലനിലരപ്പ് 1985 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അളവിലേക്ക് എത്തുകയാണ്. തിങ്കളാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.28 അടിയാണ്. ഞായറാഴ്ച 2367.6 അടിയായിരുന്നു. ഒരുദിവസം കൊണ്ട് ജലനിരപ്പ് നാലടിയാണ് ഉയര്‍ന്നത്. 1985 ല്‍ ഇതേദിവസം 2373.09 അടിയായിരുന്നു. അതായത് രണ്ടടികൂടി ഉയര്‍ന്നാല്‍ 33 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഏറ്റവും കൂടുതല്‍ ജലനിരപ്പാകും ഇത്. 

ഇടുക്കിയില്‍ സംഭരണശേഷിയുടെ 65.25 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. ഇതിലൂടെ ഏകദേശം 1324. 304 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. സംഭരണ ശേഷിയുടെ പരമാവധി എത്തിയ ചെറുകിട അണക്കെട്ടുകള്‍ തുറന്നുവിടുന്ന നിലയിലാണ്. പല ഡാമുകളും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയരുകയാണ്. തിങ്കളാഴ്ച രാവിലെ 129.2 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരമായതോടെ 130.2 അടിയായി ഉയര്‍ന്നു.  അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഓരോ സെക്കന്‍ഡിലും 5635 ഘനയടി വീതം വെള്ളം അണക്കെട്ടിലെത്തുന്നുണ്ട്. 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ പെരിയാറില്‍ 84 മില്ലിമീറ്ററും തേക്കടിയില്‍ 65 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി