കേരളം

കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് കൊലപാതകം : രണ്ടാം പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കേസിലെ രണ്ടാം പ്രതി അഞ്ചല്‍ സ്വദേശി ആസിഫാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി ശശിധരക്കുറുപ്പിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാള്‍ സ്വദേശി മാണിക് റോയി ഇന്നലെയാണ് മരിച്ചത്. 

കഴിഞ്ഞ മാസം 25 ന് വൈകീട്ടായിരുന്നു സംഭവം.  സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്ന മാണിക് റോയിയെ, റോഡരികിലെ കലുങ്കിലിരുന്ന ഇരുവരും തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. മോഷ്ടിച്ചതല്ല, കോഴിയെ വിലയ്ക്കുവാങ്ങിയതാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. കോഴിയെ വിറ്റ വീട്ടുകാര്‍ വന്നുപറഞ്ഞപ്പോഴാണ് മര്‍ദനം നിര്‍ത്തിയത്. രക്തംവാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു