തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് റെയില്‍വേ മേല്‍ പാലങ്ങള്‍ മുങ്ങിപ്പോകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ചയോടെ നിയന്ത്രണം നീക്കി. പാലങ്ങളില്‍ വേഗ നിയന്ത്രണം പാലിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും റെയില്‍വേ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് പാലങ്ങളിലൂടെ ട്രെയിനുകള്‍ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഈ നിയന്ത്രണം തുടരും. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ