കേരളം

പീഡിപ്പിക്കപ്പെട്ട യുവനടിയുടെ പേര് ഇനി കോടതി രേഖകളില്‍ 'എക്‌സ്' എന്നറിയപ്പെടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം 'എക്‌സ്' എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി അംഗീകരിച്ചു. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി. നേരത്തേ ഈ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നടിയുടെ ഹര്‍ജിയില്‍ പോലും പേരുണ്ടായിരുന്നില്ല. പകരം എക്‌സ് എന്ന് രേഖപ്പെടുത്തി. പേരും മേല്‍വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവച്ച കവറില്‍ വേറെ നല്‍കി. ഇത്തരമൊരു നടപടി കൂടുതല്‍ ഫലപ്രദവും നവീനവുമാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി