കേരളം

മറ്റൊരു കെവിന്‍ ആകാന്‍ താല്‍പര്യമില്ല: എസ്ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്നതായി നവദമ്പതികള്‍

സമകാലിക മലയാളം ഡെസ്ക്

ആറ്റിങ്ങല്‍: എസ്ഡിപിഐക്കാര്‍ തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് കാണിച്ച് മിശ്രവിവാഹിതരായ ദമ്പതികള്‍ രംഗത്ത്. രണ്ടു ദിവസം മുന്‍പ് വിവാഹിതരായ ഹാരിസണ്‍- ഷഹാന ദമ്പതികളാണ് തങ്ങളുടെ നിസഹായാവസ്ഥ അറിയിച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നത്. തന്റെ വീട്ടുകാരും വധഭീഷണി മുഴക്കുന്നുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

ക്രിസ്ത്യന്‍ മതവിശ്യാസിയായ ഹാരിസണും മുസ്ലീം മതവിശ്വാസുമായ ഷഹാനയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായതാണ്. ഹാരിസണിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊല്ലുമെന്ന് ഷഹാനയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ഇവര്‍ പറയുന്നു.

തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും പറയുന്ന ദമ്പതികള്‍ ജാതിയും മതവും നോക്കിയല്ല തങ്ങള്‍ സ്‌നേഹിച്ചതെന്നും പറയുന്നു. ഇരുവരും തങ്ങളുടെ സ്വന്തം മതത്തില്‍ തന്നെ ജീവിക്കാന്‍ ആഗ്രക്കുന്നതായും ഫേസ്ബുക്കിലൂടെ അറിയിച്ചു. മറ്റൊരു കെവിന്‍ ആകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിസന്റെ വാക്കുകള്‍ അവസാനിക്കുന്നത്.

ഹാരിസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. Sdpi യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍