കേരളം

വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തസമ്മർദ്ധത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാത്രി 10.30 ഓടേയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

 ജൂൺ അവസാനവാരം സി.പി.എം കേന്ദ്രകമ്മിറ്റിയിൽ പങ്കെടുത്ത് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ അച്യുതാനന്ദൻ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ 4 ദിവസത്തോളം എസ്.യു.ടി റോയൽ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിരുന്നു.

പനി വിട്ടുമാറാത്ത കാരണം രണ്ടാഴ്ചയായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലെ മണ്ഡലത്തിലെ പരിപാടിയും റദ്ദാക്കിയിരുന്നു. രാത്രി വീണ്ടും രക്തസമ്മർദ്ധത്തിൽ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും ബി.പി കൂടുകയും ചെയ്തതോടെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി