കേരളം

വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തലയോലപ്പറമ്പ്: കൂട്ടുകാരുമൊത്ത് വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി പാടശേഖരത്തില്‍ മുങ്ങിമരിച്ചു. കാരിക്കോട് ഐക്കര കുഴിയില്‍ പരേതനായ ജിനുവിന്റെ മകന്‍ അലന്‍ ജിനു (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാരിക്കോട് മൂര്‍ക്കാട്ടിപ്പടി ഇടയാറ്റ് പാടശേഖരത്തിലാണ് സംഭവം. കൂട്ടുകാരുമൊത്ത് സൈക്കിളില്‍ പാടശേഖരത്തില്‍ എത്തിയതായിരുന്നു അലന്‍. വെള്ളം കവിഞ്ഞൊഴുകുന്ന റോഡില്‍ നിന്ന് രണ്ടാള്‍ താഴ്ചയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന പാടശേഖരത്തിലേയ്ക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. 

കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ രക്ഷാശ്രമം നടത്തിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് കണ്ടെത്താനായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിറവം മാര്‍ കോറിലോസ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കുമാറ്റി. പിതാവ് ജിനു രണ്ടുവര്‍ഷം മുമ്പാണ് മരത്തില്‍നിന്ന് വീണ് മരിച്ചത്. അമ്മ ലൂസി (കുഞ്ഞുമോള്‍). സഹോദരി അലീന (പ്ലസ് ടു വിദ്യാര്‍ത്ഥിനി).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി