കേരളം

ശബരിമല സ്ത്രീ പ്രവേശനം; വൈകിയാണെങ്കിലും ദേവസ്വം ബോര്‍ഡിന് ബോധമുദിച്ചു- കടകംപള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈകിയാണെങ്കിലും ദേവസ്വം ബോര്‍ഡ് ശരിയായ നിലപാടിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോടതി നിരീക്ഷണങ്ങളാകാം ബോര്‍ഡിനെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്. രാജ്യത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ദേവസ്വം ബോര്‍ഡ് നിലപാടുകള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

നേരത്തെ സ്ത്രീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. വിവേചനത്തിന്റെ പേരിലല്ല, വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീ പ്രവേശനം അനുവദിക്കാത്തത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ഈ വാദത്തില്‍ നിന്ന് ബോര്‍ഡ് മലക്കംമറിയുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് തങ്ങളെന്നും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാനാണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കുമെന്നും അവര്‍ നിലപാടെടുക്കുകയായിരുന്നു. ഈ നിലപാട് മാറ്റത്തെയാണ് ദേവസ്വം മന്ത്രിയിപ്പോള്‍ സ്വാഗതം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം